പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറും

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്ഗാദേവിക്ഷേത്ര മഹോത്സവത്തിന് ഇന്ന് വൈകീട്ട് കൊടിയേറും. രാവിലെ ആറിന് അഖണ്ഡനാമജപം, കലവറനിറയ്ക്കല്‍, വൈകീട്ട് വൈകീട്ട് അഞ്ചുമണിക്ക് ഗാനാര്‍ച്ചന, ദീപാരാധനയ്ക്കുശേഷം പടിഞ്ഞാറെകാവിലും തുടര്‍ന്ന് കിഴക്കെകാവിലും കൊടിയേറ്റം. കൊടിയേറ്റത്തിന് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍നമ്പൂതിരി കാര്‍മികത്വം വഹിക്കും.
15-ന് വൈകീട്ട് ഏഴുമണിക്ക് കടമ്പൂര് രാജകുമാരനും സംഘവും നയിക്കുന്ന നാദലയം കുറുങ്കുഴല്‍ കച്ചേരി, രാത്രി 7.30-ന് തായമ്പക, 8.30-ന് ഗസല്‍സന്ധ്യ.

16-ന് രാത്രി ട്ട് മണിക്ക് ദ്വാദശ തായമ്പക, 8.30-ന് ഗാനമേള.

17-ന് രാത്രി ട്ട് മണിക്ക് തായമ്പക-ചിറയ്ക്കല്‍ നിധീഷ്, 8.30-ന് നാടകം അവനവന് തുരുത്ത്.

18-ന് 12 മണിക്ക് ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത്, 3.30-ന് വൈക്കം കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ വനമധ്യത്തില്‍ പാണ്ടിമേളം. രാത്രി ഏഴുമണിക്ക് ഇരട്ടത്തായമ്പക-കലാമണ്ഡലം ശിവദാസ്, വൈക്കം കൃഷ്ണദാസ്, 7.30-ന് നൃത്തപരിപാടി.
19-ന് രാവിലെ എട്ടുമണിക്ക് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, ചാക്യാര്‍കൂത്ത്, 10.30-ന് വനമധ്യത്തില്‍ പാണ്ടിമേളം. കലാമണ്ഡലം ബലരാമന്റെ നേതൃത്വത്തില്‍ നടക്കുന്ന മേളത്തില്‍ പ്രമുഖ വാദ്യകലാകാരന്മാര് അണിനിരക്കും. 12.30-ന് പ്രസാദഊട്ട്, വൈകീട്ട് മൂന്നുമുതല്‍ ആഘോഷവരവുകള്‍, 6.30-ന് ആലിന്കീഴ്മേളം, വെടിക്കെട്ട് എന്നിവ ഉണ്ടാകും. പുലര്‍ച്ചെ രുധിരക്കോലത്തോടെ ഉത്സവം സമാപിക്കും.
ദേശീയപാതയോരത്ത് പൊയില്‍ക്കാവ് ടൗണില്‍ പുതുക്കിപ്പണിത ആല്ത്തറസമര്പ്പണം ചൊവ്വാഴ്ച രാത്രി ഒന്‍പതിന് നടക്കും. ശില്പി ഷാജി പൊയില്‍ക്കാവും സംഘവുമാണ് ആല്‍ത്തറ ശില്പചാരുതയോടെ പുനര്‍നിര്‍മിച്ചത്. പൊയില്‍ക്കാവ് പ്രവാസിക്കൂട്ടായ്മയുടെ സഹകരണവും ഉണ്ടായിരുന്നു.
