പൊയില്‍ക്കാവില്‍ മൊബൈല്‍ ടവര്‍ ഷെല്‍ട്ടറിന് തീപിടിച്ചു

കൊയിലാണ്ടി: പൊയില്‍ക്കാവില്‍ മൊബൈല്‍ ടവര്‍ ഇന്‍ഡോര്‍ ഷെല്‍ട്ടറിന് തീപിടിച്ചു. കൊയിലാണ്ടി ഫയര്‍സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റ് എത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ടവര്‍ എക്യുപ്മെന്റ് ഇന്‍ഡോര്‍ ഷെല്‍ട്ടറിലെ പവര്‍ പ്ലാന്റ്, ബാറ്ററി ബാങ്ക്, എക്യുപ്മെന്റാക്ക് എന്നിവ കത്തിനശിച്ചു.
ജിയോ ബി ടി എസ്, ജനറേറ്റര്‍, മുതലായവ കത്താതെ സംരക്ഷിച്ചു. ജയചന്ദ്രന് ആയനോളി എന്നയാളുടെ സ്ഥലത്ത് വിഐഒഎം എന്ന കമ്ബനി സ്ഥാപിച്ചതും ജിയോ, വോഡഫോണ്‍, ബി.എസ്.എന്‍. എല്‍, ഐഡിയ എന്നീ മൊബൈല്‍ കമ്ബനികള്‍ ഉപയോഗിക്കുന്നതുമായ ടവറിനമാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് ജനറേറ്ററിലേക്കും ഡീസല്‍ ടാങ്കിലേക്കും തീ പടരാതിരുന്നത്. ജനവാസ കേന്ദ്രമായതിനാല്‍ ടവര്‍ സ്ഥാപിക്കുന്ന സമയത്ത് തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു.ഇത് അവഗണിച്ചു കൊണ്ടാണ് ടവര്‍ സ്ഥാപിക്കാനുള്ള ഉത്തരവ് സംമ്ബാദിച്ചതെന്ന് ആക്ഷേപമുണ്ട്. ആവശ്യമായ സുരക്ഷാ സംവിധാനമൊന്നുമില്ലാതെയാണ് ടവര്‍ പ്രവര്‍ത്തിച്ച് വരുന്നത്.

കൊയിലാണ്ടി ഫയര്സ്റ്റേഷന് ഓഫീസര്‍ സി.പി.ആനന്ദന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്മാന് കെ.ടി.രാജീവന്’, എ.എസ്.ടി.ഒ. രമേശന്, ഫയര്മാന് മാരായ വിജയന് ,ഷൈജു, രാജീവ്, ബിനീഷ്, വിജീഷ്, ജിതേഷ്, വിജീഷ്, നാരായണന്, രാമദാസ് എന്നിവരാണ് തീ അണച്ചത്.

