പൊന്നോണ തരംഗിണി ഓണാഘോഷ പരിപാടികൾ 12ന് നടക്കും
കൊയിലാണ്ടി: കോഴിക്കോട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സപ്തംബർ 12 വ്യാഴാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സിൽ ഓണാഘോഷ പരിപാടികൾ നടക്കും.
വൈകീട്ട് 5 മണി മുതൽ തെയ്യം, കോൽക്കളി, ദഫ് മുട്ട്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഗാനമേള എന്നീ പരിപാടികളാണ് അരങ്ങിലെത്തുക. ആഘോഷ പരിപാടികളടെ ഉൽഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിക്കും. പ്രശസ്ത ദഫ് മുട്ടു കലാകാരൻ കോയ കാപ്പാട് മുഖ്യാതിഥിയായിരിക്കും.
പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടക സമിതി യോഗത്തിൽ പ്രസിഡണ്ട് കോട്ട് അശോകൻ അധ്യക്ഷത വഹിച്ചു. ഡി.ടി പി .സി എക്സിക്യൂട്ടീവ് സമിതി അംഗം കെ ടി രാധാകൃഷ്ണൻ വിശദീകരണം നടത്തി. ഓണാഘോഷത്തിനു മുന്നോടിയായി ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ടിന്റെ നേതൃത്വത്തിൽ വിലയിരുത്തൽ നടത്തി.
.
