പൊതുവിദ്യാലയങ്ങള്‍ മതേതര സമൂഹത്തിന്റെ സമ്പത്ത് : മന്ത്രി ടി.പി. രാമകൃഷ്ണന്‍

കൊയിലാണ്ടി; പൊതുവിദ്യാലയങ്ങള്‍ മതേതരസമൂഹത്തിന്റെ സമ്പത്താണെന്നും ഉയര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കി പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് മാതൃകയായി വര്‍ത്തിക്കുന്ന തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിജയോത്സവും അനുമോദന പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഡുക്കേഷന്‍ സമഗ്രവിദ്യാഭ്യാസ പരിരക്ഷ പദ്ധതി കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അദ്ധ്യക്ഷത വഹിച്ചു. ആതുരസേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ ഡോ. അനൂപ് കുമാറിനെ പരിപാടിയില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം എം.എം. വേലായുധന്‍, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ഉണ്ണി തിയ്യക്കണ്ടി, വി.വി മോഹനന്‍, ടി.കെ. ഗീത, പ്രിന്‍സിപ്പല്‍ ടി.കെ. ഷെറീന, പ്രധാനാധ്യാപിക ടി.കെ. മോഹനാംബിക, എം.പി. മൊയ്തീന്‍കോയ, വി. കൃഷ്ണദാസ്, കെ.കെ. വിജിത എന്നിവര്‍ സംസാരിച്ചു.
