KOYILANDY DIARY.COM

The Perfect News Portal

പൈപ്പിടാൻ കുഴിച്ച റോഡ് റീടാർ ചെയ്യാത്തതായി പരാതി

മേപ്പയ്യൂർ: പൈപ്പിടാൻ കുഴിച്ച റോഡ് റീടാർ ചെയ്യാത്തതായി പരാതി. പൈപ്പിടാൻ കുഴിച്ച റോഡ് റീടാർ ചെയ്യാത്തതായി പരാതി. നരക്കോട്-ഇരിങ്ങത്ത് റോഡിൽ കുടിവെള്ള പൈപ്പിടാൻ കുഴിച്ച ഭാഗം നാട്ടുകാരുടെ പരാതിയെത്തുടർന്ന് ക്വാറി വെയ്സ്റ്റിട്ടു നികത്തിയെങ്കിലും റീടാർ ചെയ്യാത്തതായി പരാതി. നാളുകൾ കഴിഞ്ഞിട്ടും ടാർ വെട്ടിപ്പൊളിച്ച ഭാഗം ഇതു വരെ പൂർവസ്ഥിതിയിലാക്കിയിട്ടില്ല. ഈ ഭാഗത്ത് വാഹനങ്ങൾ അപകടപ്പെടുന്നത് നിത്യസംഭവമായിരിക്കയാണ്.

നടുവണ്ണൂരിൽ നിന്ന് പയ്യോളിയിലേക്കെത്താൻ എളുപ്പവഴിയായ ഈ റോഡിലൂടെ ധാരാളം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് റീട്ടാർ ചെയ്യണമെന്ന് കാണിച്ച് പൊതുപ്രവർത്തകനായ ജിതിൻ അശോകൻ ബന്ധപ്പെട്ടവരെ സമീപിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *