KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി അവസാന ഘട്ടത്തിൽ

പേരാമ്പ്ര: പേരാമ്പ്ര സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി അവസാന ഘട്ടത്തിൽ. നഗരത്തിൽ പേരാമ്പ്ര പയ്യോളി റോഡിനു സമീപം പഴയ സബ് ട്രഷറി കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ ഇരുനില കെട്ടിടം നിർമിക്കുന്നത്. 2.83 കോടി രൂപ ചെലവിലാണ് നിർമാണം. സംസ്ഥാനത്തെ ട്രഷറികൾ നവീകരിക്കാനുള്ള ട്രഷറി ഡെവലപ്‌മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് സർക്കർ തുക അനുവദിച്ചത്. സിവിൽ, ഇലക്‌ട്രിക്കൽ, പ്ലംബിങ്‌ പ്രവൃത്തികളും എല്ലാവശത്തും ചുറ്റുമതിൽ നിർമാണവും പ്രവൃത്തിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

താഴത്തെ നിലയിൽ ട്രഷറിയും, മുകൾ നിലയിൽ ഫയൽ സൂക്ഷിക്കാനുള്ള മുറികളും മീറ്റിങ്‌ ഹാളുമാണ് ഉണ്ടാകുക. സർക്കാരിന്റെകീഴിലുള്ള ഇൻകൽ ലിമിറ്റഡിനാണ് നിർമാണ മേൽനോട്ടച്ചുമതല. കഴിഞ്ഞവർഷം മാർച്ചിലാണ് പ്രവൃത്തിക്കായി സ്ഥലം കരാറുകാർക്ക് കൈമാറിയത്. ഒരു വർഷത്തിനകം പൂർത്തീകരിക്കാനാണ് കരാർ. 2020 ജനുവരിയിൽ ടെൻഡർ നടന്നെങ്കിലും പഴയകെട്ടിടം പൊളിച്ചുമാറ്റിയ ശേഷമേ പുതിയ കെട്ടിട പ്രവൃത്തി തുടങ്ങാനായുള്ളു. മാർച്ചോടെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് പ്രവൃത്തി പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *