പേരാമ്പ്രയെ മാലിന്യ രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു

പേരാമ്പ്ര: പേരാമ്പ്രയെ മാലിന്യ രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പ്രഖ്യാപനം നിര്‍വഹിച്ചു. വിളംബര ജാഥയും നടന്നു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ടി.മനോജ് കുമാര്‍ പ്രവര്‍ത്തന പരിപാടി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന അദ്ധ്യക്ഷയായി.
വൈസ് പ്രസിഡന്റ് കെ.പി.ഗംഗാധരന് നമ്പ്യാര്‍, ഡി.പി.ഒ മുരളീധരന്, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാരായ വി.കെ.പ്രമോദ്, പി.എം.ലതിക, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.സുനീഷ്, പഞ്ചായത്ത് സെക്രട്ടറി ഒ.മനോജ്, കെ.കുഞ്ഞമ്മദ്, മണ്ഡലം വികസന മിഷന് ജനറല്‍ കണ്‍വീനര്‍ എം.കുഞ്ഞമ്മദ്, പി.ബാലന് അടിയോടി, രാജന് മരുതേരി, എ.കെ.ചന്ദ്രന്, സി.പി.അബ്ദുള്‍ഹമീദ്, കെ.കെ.വത്സരാജ്,സി.കെ.ചന്ദ്രന്, കെ.കെ.പ്രേമന്, ടി.കെ.ഉണ്ണികൃഷ്ണന്, ടി.എം.ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.

