പേരാമ്പ്രയില്‍ കുട്ടികളുടെ റേഡിയോ പ്രക്ഷേപണം തുടങ്ങി
പേരാമ്പ്ര: പേരാമ്പ്രയില്‍ കുട്ടികളുടെ റേഡിയോ പ്രക്ഷേപണം തുടങ്ങി. പൂര്‍ണമായും കുട്ടികളുടെ നേതൃത്വത്തിലാണ് റേഡിയോ പ്രവര്‍ത്തിക്കുക. മുപ്പത് അംഗ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് കുട്ടികള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്നത്. ഐ ടി. അറ്റ് സ്കൂള്‍ മാസ്റ്റര്‍ ട്രയിനര്‍മാര്‍ കുട്ടികള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കി കുട്ടികളെ എഡിറ്റിംഗ് ജോലികള്‍ക്ക് പ്രാപ്തമാക്കും.

ഒന്നാം ഘട്ടത്തില്‍ വിവിധ എപ്പിസോഡുകളിലൂടെ കൂട്ടികളുടെ പരിപാടികള്‍ ഉണ്ടാകും. പ്രത്യേക പരിപാടികള്‍ വേറെയും സംഘടിപ്പിക്കും. ഉപജില്ലയിലെ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള കുട്ടികളാണ് പരിപാടികള്‍ അവതരിപ്പിക്കുക. ആദ്യ എപ്പിസോഡില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ഥിനി എസ്. ബി. അനുഗ്രഹയാണ് ആര്‍.ജെയായി ശബ്ദം നല്‍കിയത്. വാര്‍ത്താ ജാലകം, നാടകം, വായനക്കപ്പുറം, കാവ്യാജ്ഞലി, കഥാമൃതം. അതിഥിയോടൊപ്പം, ദേശഭക്തി ഗാനം, മാപ്പിളപ്പാട്, സന്ദേശം എന്നി പരിപാടികളാണ് ആദ്യ എപ്പിസോഡില്‍ ഉള്ളത്. വിദ്യാഭ്യാസം, കല, സാംസ്കാരികം, ഫോക് ലോര്‍, അധ്യാപകര്‍ക്ക് വേണ്ടിയുള്ള പാഠാവലി, നഴ്സറി കുട്ടികള്‍ക്കുള്ള മലര്‍വാടി, സ്കൂളുകള്‍ക്ക് വേണ്ടി സ്കൂള്‍ ടൈം തുടങ്ങിയ പരിപാടികളാണ് ഒരുക്കുന്നത്.


കെ.മുരളിധരന്‍ എം. പി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഈ അതിജീവന കാലത്ത് കുട്ടികള്‍ക്ക് മാനസികോല്ലാസം നല്‍കുന്ന പരിപാടികള്‍ മാതൃകാ പരമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടി. പി. രാമകൃഷ്ണന്‍. എം.എല്‍.എ റേഡിയോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. റേഡിയോ ഗാനത്തിന്‍റെ രചന നിര്‍വ്വഹിച്ച അജിത്ത് സോപാനം, സംഗീതവും ദൃശ്യവും ആവിഷ്കരിച്ച അര്‍ജുന്‍ സാരംഗി എന്നിവര്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. കെ. പ്രമോദ് സ്നേഹാദരം നല്‍കി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.പി. മിനി, ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.വി. പ്രേമരാജന്‍, ഡി.പി.സി എ. കെ. അബ്ദുല്‍ ഹക്കിം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റര്‍ ബി. മധു, ബാലവകാശ കമീഷന്‍ അംഗം അഡ്വ. ബബിത ബല്‍രാജ് എന്നിവര്‍ മുഖ്യാതിഥികളായി.


ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്ബ്ര, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയാതൊടി, പേരാമ്പ്ര ബി.പി.സി. വി. പി. നിത, കോഴിക്കോട് ഡയറ്റ് ഫാക്കല്‍റ്റി ദിവ്യദാമോദരന്‍, എച്ച്. എം. കോഡിനേറ്റര്‍ കെ. വി. പ്രമോദ്, റേഡിയോ ഡയറക്ടര്‍ കെ. എം. നസീര്‍, പ്രോഗ്രാം ഡയറക്ടര്‍ വി. എം. അഷറഫ്, പ്രൊഡ്യൂസര്‍ ചിത്ര രാജന്‍, എഡിറ്റര്‍ എ. കെ. രജീഷ്, പി. ആര്‍. ഒ. നൗഷാദ് തൈക്കണ്ടി, ഡയറക്ടര്‍ കെ. ഷാജിമ എന്നിവര്‍ സംസാരിച്ചു.

