പേയിളകി പശുക്കള്‍ ചത്ത സംഭവം: ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

കൊയിലാണ്ടി: കുറുവങ്ങാട്, പെരുവട്ടൂര്‍ പ്രദേശങ്ങളില്‍ മൂന്നു പശുക്കള്‍ പേവിഷബാധയേറ്റു ചത്ത സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പിലെ റാപ്പിഡ് ആക്ഷന്‍ ടീം സന്ദര്‍ശിച്ചു. പേവിഷബാധയുടെ സമാനലക്ഷണങ്ങള്‍ കാണിക്കുന്ന രണ്ടു പശുക്കളുടെ കണ്ണില്‍ നിന്നും നീരെടുത്ത് (കോര്‍ണിയല്‍ ഇംപ്രഷന്‍ സ്മിയര്‍) എഫ്.എ.ടി. പരിശോധനയ്ക്കായി പൂക്കോട് വെറ്ററിനറി കോളേജിലേക്കയച്ചു.
റാപ്പിഡ് ആക്ഷന്‍ ടീമിന് ഡോക്ടര്‍മാരായ ഷാജി, വിനീത് രവീന്ദ്രന്‍, നിനാകുമാര്‍ എന്നിവരും വിനോദ്, സുബോധ് എന്നീ ജീവനക്കാരും നേതൃത്വം നല്‍കി. കൗണ്‍സിലര്‍ ശ്രീജാറാണിയും സ്ഥലത്തുണ്ടായിരുന്നു. ഡോ. നിനാകുമാര്‍ കര്‍ഷകര്‍ക്കായി ബോധവത്കരണ ക്ലാസെടുത്തു.

