KOYILANDY DIARY.COM

The Perfect News Portal

പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ​ചെ​യ്തു

മ​ല​മ്പുഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ​ട്ടി​ക​ജാ​തി പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ​ചെ​യ്തു. അ​ക​ല​മ​വാ​രം ഏ​ലാ​ക്ക് മൂ​പ്പ​ന്‍​ചോ​ല ഇ​ട​ക്കു​ളം വീ​ട്ടി​ല്‍ സി​നിലി (30)നെ​യാ​ണ് എ​എ​സ്പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്കൂ​ളില്‍ ത​ല​ക​റ​ങ്ങി​വീ​ണ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് അ​ഞ്ചു​മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. ചൈെ​ല്‍​ഡ് ലൈന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തി​യ​പ്പോ​ഴാ​ണു പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. മ​ല​ന്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു.

പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി യുവാവ് ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ നേ​രെ​യു​ള്ള അ​തി​ക്ര​മം, മാ​ന​ഭം​ഗം, പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മം എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തിയാണു സിനിലിന്‍റെ പേരില്‍ കേസെടുത്തിരിക്കുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *