KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂര്‍ എല്‍.പി.സ്‌കൂളില്‍ ഓണാഘോഷം

കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍.പി.സ്‌കൂളില്‍ പി.ടി.എയുടെ കീഴില്‍ ഓണാഘോഷം നടന്നു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മത്സര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ഷിബിന്‍ കണ്ടത്തനാരി അദ്ധ്യക്ഷത വഹിച്ചു.
എ.ഇ.ഒ ജവഹര്‍ മനോഹര്‍,സുധാകരന്‍, പി.ടി.എ. പ്രസിഡണ്ട് ഗോപി എന്നിവര്‍ സംസാരിച്ചു. ഇ .സൗമിനി, എന്‍.കെ. രാജ ഗോപാലന്‍, ഇ. സിറാജ്, ആര്‍.കെ. നൗഷാദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *