പെരുമ്പാമ്പിനെ പിടികൂടി

കൊയിലാണ്ടി: പെരുവട്ടൂർ ചെറിയ ചാലോറ ക്ഷേത്രത്തിന് സമീപമുളള പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. 4 മീറ്ററിൽ അധികം നീളമുളള പെരുമ്പാമ്പിനെ കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമുഴി റെയ്ഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ ഏറ്റുവാങ്ങി രാത്രിയോടെ കാട്ടിൽ കൊണ്ടുവിട്ടു.
