പെരുന്നാൾ കിറ്റ് വിതരണവും വിവാഹ സഹായ വിതരണവും നടത്തി

കൊയിലാണ്ടി: കൊല്ലം ഏറിയ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണവും വിവാഹ സഹായ വിതരണവും നടത്തി. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിംകുട്ടി വിതരണോദ് ഘാടനം നിർവ്വഹിച്ചു. റിലീഫ് സെൽ പ്രസിഡണ്ട് സി.കെ.മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. മൗലവി അമീനുല്ല ഉദ്ബോധന പ്രഭാഷണം നടത്തി. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം.നജീബ് വിവാഹ സഹായ വിതരണം നിർവ്വഹിച്ചു. കൊല്ലം മഹല്ല് പ്രസിഡണ്ട് സിദ്ധീഖ് കൂട്ടും മുഖം റിലീഫ് കിറ്റ് വിതരണം നടത്തി.
കുവൈത്ത് കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.വി.ഇബ്രാഹിo, ടി.സി. നിസാർ, ടി.കെ.ഇബ്രാഹിം, ടി.അബ്ദുറഹ്മാൻ കുട്ടി, റഹീം സ്റ്റാർ വ്യൂ ,വി.വി.അബൂബക്കർ , സി.കെ.ഇബ്രാഹിം, ടി.എ.സി.അബ്ദുള്ള, കെ.കെ.അബ്ദുൾ കാദർ, കെ.കെ.കുഞ്ഞഹമ്മദ്, കെ.ടി. സുമ, ബുഷറകുന്നോത്ത്, ഹമീദ് മൂസും മുഖം ,പി.ജംനീഷ്, ഷാനവാസ് അറഫാത്ത്, സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.വി.ഇസ്മയിൽ സ്വാഗതവും ട്രഷറർ അബ്ദുള്ള കരുവഞ്ചേരി നന്ദിയും പറഞ്ഞു .
