പെരിന്തല്‍മണ്ണയില്‍നിന്ന് ശ്രീചിത്രയിലെത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: പെരിന്തല്‍മണ്ണയില്‍ നിന്ന് ഇന്നലെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ഹൃദ്രോഗ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിച്ച നാലു ദിവസം പ്രായമായ നവജാത ശിശുവിന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ എന്ന് നടത്തണമെന്നതില്‍ തീരുമാനമായിട്ടില്ല.
ശസ്ത്രക്രിയ ആവശ്യമാണെങ്കിലും കുട്ടിയുടെ ആരോഗ്യനില അനുസരിച്ചായിരിക്കും എന്ന് ശസ്ത്രക്രിയ നടത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഹൃദ്രോഗ വിദഗ്ധരും ശസ്ത്രക്രിയ വിദഗ്ധരും അടങ്ങുന്ന സംഘം കുട്ടിയെ നിരീക്ഷിച്ചു വരികയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇരുവരുടെയും ചികിത്സ നടത്തുന്നത്.

