പെട്രോൾ പമ്പുകളിലെ മോഡിയുടെ ചിത്രങ്ങൾ എടുത്തുമാറ്റണം: തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോള്‍ പന്പുകളിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ തിരഞ്ഞടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. ഗോവയിലെ പെട്രോള്‍ പന്പുകളില്‍ ഉയര്‍ത്തിയിരിക്കുന്ന പരസ്യപ്പലകകളും ഉത്തരാഖണ്ഡിലെ എണ്ണ കന്പനികള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകളിലും മോദിയുടെ ചിത്രങ്ങളുണ്ട്.
ക്യാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹയ്ക്ക് കമ്മിഷന് അയച്ച കത്തില്‍ ഗോവയിലെ പെട്രോള്‍ പന്പുകളില്‍ ഉയര്ത്തിക്കുന്ന പരസ്യപ്പലകകളില്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഉള്ളതിനെ കുറിച്ച് പരാതി ലഭിച്ചതായി വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഒരു ഹിന്ദി ദിനപത്രത്തില്‍ ഉത്തരാഖണ്ഡില്‍ ഗ്യാസ് സബ്സിഡി ഉപേക്ഷിക്കാന്‍ തയ്യാറായ എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് മോദിയുടെ ചിത്രങ്ങളുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി വാര്ത്തവന്നതായും പരമാര്‍ശിക്കുന്നു. ഇത് അനുവദനീയമല്ലെന്ന് കമ്മിഷന് സെക്രട്ടറിയോട് കത്തില്‍ വ്യക്തമാക്കി.

