പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധന DYFI പ്രതിഷേധിച്ചു

കൊയിലാണ്ടി: തുടർച്ചയായുണ്ടാകുന്ന പെട്രോൾ, ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി പട്ടണത്തിൽ നടന്ന പ്രതിഷേധത്തിൽ DYFI സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ.ജി. ലിജീഷ്, ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, സി. എം. രജീഷ്, ഷിജു നടേരി, സന്ദീപ് ചേമഞ്ചേരി എന്നിവർ നേതൃത്വം നൽകി.
