പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വീണ്ടും വർദ്ദിപ്പിച്ചു

കൊച്ചി > പാചകവാതക സിലിണ്ടറിന്റെയും പെട്രോളിന്റെയും വ്യോമയാന ഇന്ധനത്തിന്റെയും വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന് 18 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 20 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടെ ഗാര്‍ഹികാവശ്യത്തിനുള്ള സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെവില 527രൂപ 50 പൈസയായി ഉയര്‍ന്നു.
മണ്ണെണ്ണയ്ക്ക് ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് പാചകവാതക സിലിണ്ടറിനും മണ്ണെണ്ണയ്ക്കും വില വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ വില ലിറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് കൂട്ടിയത്.വ്യോമയാന ഇന്ധനത്തിന്റെ വിലയില്‍ 1.5 ശതമാനമാണ് വര്‍ദ്ധന. കിലോലിറ്ററിന് 627 രൂപയാണ് കൂട്ടിയത്.

