പൂ പറിച്ച കുറ്റത്തിന് വയോധികയ്ക്ക് ക്രൂര മര്‍ദനം

കൊല്‍ക്കത്ത: പൂ പറിച്ച കുറ്റത്തിന് വയോധികയ്ക്ക് ക്രൂര മര്‍ദനം. മരുമകളാണ് മര്‍ദനം അഴിച്ചുവിട്ടത്. മരുമകളുടെ അനുവാദമില്ലാതെ അവരുടെ ചെടിയില്‍ നിന്ന് പൂവ് പറിച്ചതിനാണ് പ്രായമായ സ്ത്രീയെ ക്രൂരമര്‍ദനത്തിനിരയാക്കിയത്. കൊല്‍ക്കത്തയിലെ ഗാറിയ മേഖലയിലാണ് സംഭവം. സംഭവം നേരില്‍കണ്ട അയല്‍വാസിയാണ് ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
75 വയസുള്ള യശോദ പാല്‍ എന്ന വയോധികയെ അവരുടെ മരുമകളായ സ്വപ്‌ന പാല്‍ തലമുടിയില്‍ കുത്തിപ്പിടിച്ച് ഉലയ്ക്കുന്നതിന്റെയും ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 25,000 ആളുകളാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.

യശോദ പാല്‍ മറവി രോഗിയാണെന്നും ഇവര്‍ നിരന്തരം മരുമകളുടെ മര്‍ദനത്തിനിരയാകാറുണ്ടെന്നും കൊല്‍ക്കത്ത പോലീസ് അറിയിച്ചു. സ്വപ്‌നയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മരിച്ചതാണെന്നും പോലീസ് അറിയിച്ചു.

ഈ സംഭവം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ബു്ധനാഴ്ച സ്വപ്നയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

