പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം കോളജിലെ 1989-91 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. എൽ.ജി. ഐനിത് അധ്യക്ഷനായി. മുൻ പ്രിൻസിപ്പൽ ചന്ദ്രൻ മുഖ്യാതിഥ്യയായി.
പൂർവ്വധ്യാപകരായ ശശീന്ദ്രൻ പനക്കൽ, അബൂബക്കർ കാപ്പാട്, അബ്ദു, പീതാംബരൻ, ശശികുമാർ, സുധ, ഗണേശൻ സി.വി.ഷാജി തുടങ്ങിയവർ സംബന്ധിച്ചു. ഷീജ തോടിയാടത്ത്, സാജിദ്.കെ.എം,ജ്യോതിലാൽ എന്നിവർ സംസാരിച്ചു.

