പൂര്‍വ്വ വിദ്യാലയത്തിന് സമ്മാനമായി സ്കൂള്‍ ബസ് നല്കി മന്ത്രി ടി.പി.രാമകൃഷ്ണന്

കൊയിലാണ്ടി: നടുവത്തൂര്‍ വാസുദേവാശ്രമ ഹയര്‍ സെക്കണ്ടറി സ്കൂളിന് അനുവദിച്ച സ്കൂള്‍ ബസ് മന്ത്രി ടി.പി.രാമകൃഷ്ണന് സ്കൂളിന് കൈമാറി. മന്ത്രിയുടെ പൂര്‍വ്വ വിദ്യാലമായിരുന്ന സ്കൂളില്‍ സമ്പൂര്‍ണ്ണ ഹൈടെക് ക്ലാസ്സ് റൂം പ്രഖ്യാപനവും പരിപാടിയില്‍ നടന്നു.
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലന് നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രേമ തിരുമംഗലത്ത് മീത്തല്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂര്‍, പി.കെ. ബാബു, കെ.കെ. ദാസന്, ടി.കെ. വിജയന്, പി.ടി.എ.പ്രസിഡണ്ട് ഐ.സജീവന്, ഒ.എം. കവിത, കെ.പി. വിനീത്, പ്രിന്‍സിപ്പല്‍ കെ.കെ. അമ്പിളി, എച്ച്.എം. ഇന്‍ചാര്‍ജ് പി.ഗീത, കെ.ആര്.ദിനേശന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തേജാലക്ഷ്മിയുടെ നേതൃത്വത്തില്‍ ഗാനമേള നടന്നു.

