പൂച്ചക്കുട്ടികളെ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

താനെ: പൂച്ചക്കുട്ടികളെ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച 32-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ദേഷ് പട്ടേല്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പൂച്ചക്കുട്ടികളെയാണ് ഇയാള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്. മുംബൈയിലെ ഒരു ഹൗസിങ് കോളനിയിലാണ് സംഭവം.
രണ്ട് ദിവസം മുമ്പാണ് സിദ്ദേഷ് പൂച്ചക്കുട്ടികളെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ അപകടത്തില്‍നിന്നും പൂച്ചക്കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പൂച്ചക്കുട്ടികളെ ഒന്നൊന്നായി എടുത്ത് സിദ്ദേഷ് തീയിലേക്കെടുത്തെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു.

പൂച്ചക്കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചെന്ന് കാണിച്ച് സിദ്ദേഷിനെതിരെ നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. മൃഗസംരക്ഷകരുടെ എന്‍ജിഒ വഴിയാണ് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതെന്ന് നയാ ലഗര്‍ പൊലീസ് സ്റ്റേഷന്‍ എന്‌ഐ കൈലാശ് ബാര്‍വേ പറഞ്ഞു. ഐപിസി 429-ാം വകുപ്പ് പ്രകാരമാണ് സിദ്ദേഷിനെതിരെ പൊലീസ് കേസെടുത്തത്. 429-ാം വകുപ്പ് പ്രകാരം മൃഗങ്ങളെ കൊല്ലുന്നതോ ഉപദ്രവിക്കുന്നതോ കുറ്റകരമാണ്. മൃഗസംരക്ഷണ വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടിണ്ട്.

