പൂക്കാട് ബൈക്കുകള്‍ കത്തിച്ച നിലയില്‍
കൊയിലാണ്ടി> പൂക്കാട് ടൗണില്‍ രാഗം പ്രസ്സിന് പിറകിലുളള വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ തീ വച്ചു നശിപ്പിച്ചു. ഇന്നലെയായിരിന്നു സംഭവം. ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ് കാണപ്പെട്ടത്. തീപിടിത്തത്തില്‍ വര്‍ക്ക്‌ഷോപ്പിനടുത്തുളള ഹോമിയോ ഡോക്ടറുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. രാത്രി പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് തീയാളിക്കത്തുന്നതാണ് കണ്ടത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. വര്‍ക്ക് ഷോപ്പ് ഉടമയും കെട്ടിട ഉടമയും തമ്മിലുളള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
