പൂക്കാട് കുഞ്ഞിക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: പൂക്കാട് കുഞ്ഞിക്കുളങ്ങര മഹാഗണപതിക്ഷേത്രത്തില്‍ വില്ലെഴുന്നളിപ്പ് മഹോത്സവത്തിന് കൊടിയേറി. ബ്രഹ്മശ്രീ അരിയാക്കില്‍ പെരികമന ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുന്നുമ്മല്‍ ബാലകൃഷ്ണന്‍ ചെട്ട്യാര്‍, വ്രതശാന്തി നടുവീട്ടില്‍ ഭാസ്‌കരന്‍ എന്നിവര്‍ കൊടിയേറ്റത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് ദീപാരാധന, ഷഡ്വാദ്യലയ തരംഗം, ചുറ്റു വിളക്ക് എന്നിവ നടന്നു. ഉത്സവം 20ന് ശനിയാഴ്ച അവസാനിക്കും.



