പൂക്കാട് കലാലയം ഫിലിം ക്ലബ്ബ് ഉദ്ഘാടനവും ചലച്ചിത്ര പ്രദർശനവും.

ചേമഞ്ചേരി: നല്ല ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി പൂക്കാട് കലാലയത്തിൽ രൂപീകരിച്ച ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകൻ മനു അശോകൻ നിർവ്വഹിച്ചു. ഡിജിറ്റൽ സാങ്കേതികത തുറന്നിടപ്പെട്ട ഈ കാലത്ത് വ്യത്യസ്ത വീക്ഷണ കോണിലുള്ള ചലച്ചിത്രങ്ങൾ കാണാൻ അവസരമൊരുക്കാനുള്ള കലാലയത്തിൻ്റെ ശ്രമം ആരോഗ്യകരമാണെന്നും കാഴ്ചയിലൂടെയും ആസ്വാദനത്തിലൂടെയുമാണ് ചലച്ചിത്രസാക്ഷരതയുണ്ടാവുകയെന്നും ഉദ്ഘാടന ഭാഷണത്തിൽ അദ്ധേഹം സൂചിപ്പിച്ചു.

ഫിലിം ക്ലബ്ബ് ചെയർമാൻ സനീഷ് പനങ്ങാട് ആധ്യക്ഷത വഹിച്ചു. കൺവീനർ സിന്ധു വി.എം, ശിവദാസ് കരോളി, കാശി പുക്കാട് എന്നിവർ സംസാരിച്ചു. തുടർന്ന് ജയ് ഭീം ചലച്ചിത്രം പ്രദർശിപ്പിച്ചു. തുടർ പരിപാടിയായി മാസത്തിൽ രണ്ടു ചലച്ചിത്ര പ്രദർശനങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്.


