പൂക്കാട് കലാലയം കളി ആട്ടം വേദിയിൽ ജോയ് മാത്യു കുട്ടികളുമായി സംവദിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയം കുട്ടികൾക്കായി സംഘടിപ്പിച്ച കളി ആട്ടം വേദിയിൽ കേരളത്തിലെ സാംസ്കാരിക പ്രവർത്തകനും സിനിമാ നാടക നടനുമായ ജോയ് മാത്യു കുട്ടികളുമായി സംവദിച്ചു. നാടക പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹവുമായി ക്രിയാത്മകമായി ഇടപെടാനും അഭിപ്രായങ്ങൾ തുറന്നു പറയാനുമുള്ള ആർജവം കൈവരിക്കാൻ സാധിക്കുമെന്ന് അദ്ധേഹം പറഞ്ഞു.
തന്റെ നാടക സിനിമാ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. നിർമാതാവ് സജി സെബാസ്റ്റ്യനും അദ്ധേഹത്തോടൊപ്പമുണ്ടായിരുന്നു. ഫോക് ലോർ അക്കാദമിയുടെ കരിമ്പാല ഗോത്രകലാ പടയണി ഫൗണ്ടേഷനിലെ കലാകാരൻമാരുടെപടയണിയും അരങ്ങേറി ഡോ. ശ്രീകുമാർ ലോകോത്തര കഥകളെ കുറിച്ച് ക്ലാസ്സെടുത്തു. കാശി പുക്കാട് നാടകത്തിലെ ദീപ സംവിധാനത്തെ കുറിച്ചും ക്ലാസ്സെടുത്തു.

