പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കോഴിക്കോട്: നഗരത്തില്‍ വീണ്ടും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. നടക്കാവ് പണിക്കര്‍ റോഡില്‍ ആറാം ഗേറ്റിന് സമീപം അബ്ദുള്ളക്കോയയുടെ കടയില്‍ നിന്നാണ് 840 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങള്‍ നടക്കാവ് പോലീസ് കണ്ടെടുത്തത്. ഓപറേഷന് ഇടിമിന്നലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും പുകയില ഉല്പന്നങ്ങള് എത്തിക്കുന്ന നാലുപേര്‍ പിടിയിലായിരുന്നു. വില്പനക്കായെത്തിച്ച 3,500 പായ്ക്കറ്റ് പുകയില ഉല്പന്നങ്ങളാണ് സംഘം പിടിച്ചത്. വിദ്യാര്‍ഥികള്‍ക്കിടയിലുള്ള ലഹരി ഉപയോഗവും അവര്‍ക്കു നേരെയുള്ള മറ്റു ചൂഷണങ്ങളും തടയുന്നതിനായി കസബ സിഐ പി. പ്രമോദിന്റെയും വനിതാ സിഐ. ഷാന്റിയുടേയും മേല്‍നോട്ടത്തിലാണ് ഇടിമിന്നല്‍ സംഘം പ്രവര്‍ത്തിക്കുന്നത്.
