KOYILANDY DIARY.COM

The Perfect News Portal

പുൽക്കാടിനു തീപിടിച്ചു

കൊയിലാണ്ടി: ഉള്ള്യേരി എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (M dit) മലമുകളിലെ പുൽക്കാടിനു തീപിടിച്ചു. ഇന്നലെ വൈകുന്നേരമാണ് തീ പിടുത്തം ഉണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി തീയണച്ചു. രാത്രി 8 മണിയോടെ വീണ്ടും തീപിടിച്ചതിനാൽ സേന രണ്ടാമതും എത്തി തീയണക്കുകയായിരുന്നു. ഏകദേശം 2 ഏക്കറോളം കുറ്റിക്കാടുകള് കത്തിയമര്‍ന്നു. അഗ്നിശമന സേനയുടെ വാഹനമെത്താതിനാൽ പച്ചിലതണ്ട് കൊണ്ട് അടിച്ചും ഫയർ ബ്രേക്ക് ചെയ്തുമാണ്‌ തീ അണച്ചത്.

സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ്: അസിസ്റ്റൻസ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ശ്രീകാന്ത്, അരുൺ, ഹേമന്ദ്, ജിനീഷ്‌കുമാർ, ബബീഷ്, റഷീദ്, നിധിൻരാജ്, ഹോംഗാർഡുമാരായ ബാലൻ, സുജിത്ത്എന്നിവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *