പുളിയഞ്ചേരി നാളികേര ഉത്പാദകസംഘം ഷെയർസംഖ്യ കൈമാറി

കൊയിലാണ്ടി : പുളിയഞ്ചേരി നാളികേര ഉത്പാദകസംഘത്തിന്റെ ഷെയർസംഖ്യ വടകര കേക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടർ കെ. പ്രകാശൻ വിതരണം ചെയ്തു. പുളിയഞ്ചേരി യു. പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡണ്ട് കെ. രാഘവൻ അദ്ധ്യക്ഷതവഹിച്ചു. ഏറ്റവും കൂടുതൽ ഷെയർ എടുത്ത ടി. കെ. നാരായണനെ ചടങ്ങിൽ അനുമോദിച്ചു. നേരത്തെ രണ്ട് ലക്ഷത്തി അറുപതിനായിരം രൂപയുടെ ചെക്ക് ഫെഡറേഷൻ പ്രസിഡണ്ട് സോമൻ മാസ്റ്റർക്ക് കൈമാറി. വൈസ് പ്രസിഡണ്ട് പി. കെ. വിശ്വൻ സ്വാഗതവും, പി. ടി. സുധാകരൻ നന്ദിയും പറഞ്ഞു.
