KOYILANDY DIARY.COM

The Perfect News Portal

പുതുവത്സരാഘോഷം: നഗരത്തില്‍ കനത്ത പോലീസ് സുരക്ഷ

കോഴിക്കോട്: പുതുവത്സരത്തില്‍ സുരക്ഷ ശക്തമാക്കുന്നതിനും ആഘോഷം അതിരുകടക്കാതിരിക്കാനും പൊലീസ് മുന്‍കരുതല്‍ സ്വീകരിക്കുന്നു. നഗരത്തില്‍ സിറ്റി പൊലീസ് കമ്മിഷ്ണറുടെ നേതൃത്വത്തിലാണ് വിപുലമായ കര്‍മ്മപദ്ധതി ഒരുങ്ങുന്നത്.
എ.ആര്‍ ക്യാമ്പിലെതുള്‍പ്പെടെ നഗരത്തിലെ മൊത്തം പൊലീസ് ഉദ്യോഗസ്ഥരുടെയും സേവനം ഉപയോഗപ്പെടുത്തും.
ബീച്ച്‌, ബാര്‍ ഹോട്ടലുകള്‍, ബിയര്‍ പാര്‍ലറുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ഫ്ലാറ്റ്, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ആഘോഷങ്ങള്‍ മതിയായ വെളിച്ചത്തോട് കൂടി നടത്താനും പരിസരവാസികള്‍ക്ക്. അലോസരമാകാത്ത വിധം മിതമായ ശബ്ദത്തില്‍ നടത്താനും പൊലീസ് നിര്‍ദ്ദേശം നല്‍കും.

പുതുവത്സരാഘോഷത്തിനിടെ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സിറ്റി അതിര്‍ത്തികളിലും പ്രധാന ജംഗ്ഷനുകളിലും വാഹന പരിശോധന കര്‍ശനമാക്കും. മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ക്വീകരിക്കാനും തീരുമാനിച്ചു.  ബീച്ച്‌ റോഡിലെ തിരക്ക് നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടി 31ന് വൈകീട്ട് മുതല്‍ ഇവിടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും.

രത്രികാലങ്ങളില്‍ സ്ത്രീകളുടെയും കുട്ടകളുടെയും സുരക്ഷക്കായി നഗരത്തിലാകമാനം മഫ്തിയില്‍ പൊലീസിനെ വിന്യസിക്കും. സിറ്റിയിലെ മൊത്തം സി.സി.ടി.വി ക്യാമറകളും പ്രവര്‍ത്തനസജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. നഗരം മുഴുവന്‍ പൊലീസിന്റെ നിരീക്ഷണ വലയത്തിലായിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളച്ചറിയിച്ചാല്‍ സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *