KOYILANDY DIARY.COM

The Perfect News Portal

പുതിയറ യു.പി സ്കൂളിലെ ഓണാഘോഷം സാമൂഹ്യ വിരുദ്ധര്‍ അലങ്കോലപ്പെടുത്തി

കോഴിക്കോട് : പുതിയറ സര്‍ക്കാര്‍ യുപി സ്കൂളിലെ ഓണാഘോഷം സാമൂഹ്യ വിരുദ്ധര്‍ അലങ്കോലപ്പെടുത്തി. സ്കൂളിലെ ഒാണാഘോഷ പരിപാടിക്കായി തയാറാക്കിയ സദ്യ നശിപ്പിച്ചു. ഭക്ഷണത്തിലും സ്കൂള്‍ പരിസരത്തും മാലിന്യം കലര്‍ത്തി.

പ്രധാനാധ്യാപിക വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും കലക്ടറും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. ജില്ലാഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒാണസദ്യനല്‍കാനും തീരുമാനമായിട്ടുണ്ട്.

Share news