പുക്കാട് അങ്ങാടിയിൽ നമ്പർ തിരുത്തി ലോട്ടറി തട്ടിപ്പ്

കൊയിലാണ്ടി: നമ്പർ തിരുത്തി ലോട്ടറി തട്ടിപ്പ് പുക്കാട് അങ്ങാടിയിൽ ലോട്ടറി വിൽപ്പനക്കാരനായ വയോധികനെയാണ് പറ്റിച്ചത്. സ്ത്രി ശക്തി ലോട്ടറിയിലെ നമ്പർ തിരുത്തിയാണ് 500 രൂപ പറ്റിയത്. 546698 എന്നുള്ള നമ്പർ 546608 ആക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇതുപോലെ കൊയിലാണ്ടിയിലെ ലോട്ടറി കടയിലും, കൊല്ലെത്തെയും കടയിൽ നമ്പർ തിരുത്തിലോട്ടറി തുക വാങ്ങാൻ എത്തിയെങ്കിലും ലോട്ടറി സ്കാൻ ചെയ്തപ്പോൾ തട്ടിപ്പ് പുറത്താകുകയായിരുന്നു. 5000 രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തിരുത്തിയാണ് എത്തിയത്. ദിവസേന ടിക്കറ്റ് വിറ്റ് ഉപജീവനം കഴിക്കുന്ന പാവപ്പെട്ട ലോട്ടറി ഏജൻ്റുമാരാണ് തട്ടിപ്പിനിരയാവുന്നതിൽ ഏറെയും.

