പി.വി.സിന്ധു ഉപരാഷ്ടപതി വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിച്ചു

ഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില സ്വര്‍ണ നേട്ടത്തിന്നു പിന്നാലെ പി.വി.സിന്ധു ഉപരാഷ്ടപതി വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിച്ചു. നായിഡുവിന്റെ ഹൈദരാബാദിലെ വസതിയിലെത്തിയാണ് സിന്ധു അദ്ദേഹത്തെ സന്ദര്‍ശിച്ചത്. മെഡല്‍ നേട്ടത്തെക്കുറിച്ചും മറ്റും ചോദിച്ചറിഞ്ഞ വെങ്കയ്യ നായിഡു സിന്ധുവിനെ അഭിനന്ദിക്കുകയും ചെയ്തു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു എന്നിവരെയും സിന്ധു സന്ദര്‍ശിച്ചിരുന്നു. സിന്ധു ഇന്ത്യയുട അഭിമാനമാണെന്നും ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആശംസകള്‍.

