പി.സി.ജോര്‍ജിനെ പാഠം പഠിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ വരവും കാത്ത് ദേശീയ വനിതാ കമ്മീഷന്‍

ഡല്‍ഹി: പൂഞ്ഞാര്‍ എം എല്‍ എ പി.സി.ജോര്‍ജിനെ പാഠം പഠിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ വരവും കാത്ത് ദേശീയ വനിതാ കമ്മിഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയാലുടന്‍ കേരളത്തിലെത്തി അദ്ദേഹത്തെ കാണുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ വ്യക്തമാക്കി. പരാതിക്കാരിയായ കന്യാസ്ത്രീയെയും ഒപ്പും കൂട്ടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ കടുത്ത അധിക്ഷേപമാണ് പി.സി.ജോര്‍ജ് നടത്തിയത്. പന്ത്രണ്ട് തവണ കന്യാസ്ത്രീ സുഖം അനുഭവിക്കുകയും പതിമൂന്നാം തവണ പീഡന ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നുമായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.കന്യാസ്ത്രീയെ മാത്രമല്ല അവരുടെ കുടുംബത്തേയും ജോര്‍ജ് അപമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജോര്‍ജിനെതിരെ വന്‍ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. കമ്മിഷന് മുന്നില്‍ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാന്‍ രേഖാ ശര്‍ം ജോര്‍ജിന് സമന്‍സ് അയച്ചിരുന്നു.

എന്നാല്‍ ഇതിനെ പരിഹസിക്കുകയാണ് പി.സി.ജോര്‍ജ് ചെയ്തത്. യാത്രാ ബത്ത നല്‍കിയാല്‍ വരാമെന്നും അല്ലെങ്കില്‍ തന്നെ കേരളത്തില്‍ വന്ന് കാണണമെന്നുമായിരുന്നു പി.സിയുടെ മറുപടി.

