പി.ടി നാരായണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങളം ഡിവിഷനിൽ നിന്ന് ഉപതെരെഞ്ഞെടുപ്പിൽ വിജയിച്ച ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി പി.ടി നാരായണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ് ആലോക്കണ്ടി മീത്തൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. ശോഭ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺമാരായ ഗീത കാരോൽ, ഗീത. കെ.സി, പി.പി രമണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, വീർ വീട്ടിൽ മോഹനൻ, മുൻ പ്രസിഡണ്ട് ടി.വി ചന്ദ്രഹാസൻ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.സി സതീശ് ചന്ദ്രൻ എന്നിവരും സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ഒ.പി രാമദാസ് സ്വാഗതവും, ജി.ഇ.ഒ സതീഷ് നന്ദിയും പറഞ്ഞു.

