പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മോന്‍സ് ജോസഫ്

കോട്ടയം:കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ലോകസഭ തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന്റെ പേരായിരുന്നു ആദ്യം പരിഗണിച്ചത്. പിന്നിട്ട് എങ്ങനെ ആ പേര് മാറിയെന്ന് ഖേദം പ്രകടിപ്പിച്ച് മോന്‍സ് ജോസഫ്.
മുതിര്‍ന്ന യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചനടത്തിയശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നാണ് പി.ജെ.ജോസഫിന്റെ നിലപാട്. ജോസഫ് മല്‍സരിക്കണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിലെ പൊതുവികാരമെന്നും ഇതിന് വിരുദ്ധമായ തീരുമാനമുണ്ടായത് എങ്ങനെയെന്നറിയില്ലെന്നും മോന്‍സ് ജോസഫ് എംഎല്‍എ പ്രതികരിച്ചു.

