KOYILANDY DIARY.COM

The Perfect News Portal

പി.ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആരോപണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ല. പ്രതി ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചനയാണ് കേസെന്നും ഹര്‍ജിയില്‍ ജയരാജന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

തലശേരി ജില്ലാസെഷന്‍സ് കോടതി തുടര്‍ച്ചയായി മൂന്നാമതും മുന്‍കൂര്‍ ജാമ്യം നിരസിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നേതൃത്വം തീരുമാനിച്ചത്. പി.ജയരാജന്‍റെ രോഗവിവരങ്ങളെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇന്ന് എ.കെ.ജി ആശുപത്രി അധികൃതരെ സമീപിക്കും. ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി ഉണ്ടാകാതിരുന്നാല്‍ കേസ് നീട്ടിക്കൊണ്ടുപോകാതെ കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനും നീക്കം നടക്കുന്നുണ്ട്.

Share news