പി.എം.എ.വൈ-ലൈഫ് ഭവന പദ്ധതി: വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു

കൊയിലാണ്ടി: നഗരസഭയില്‍ പി.എം.എ.വൈ-ലൈഫ് സമ്പൂര്‍ണ്ണ ഭവന സുരക്ഷ പദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച 555 വീടുകളുടെ താക്കോല്‍ദാനം നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍ പേഴ്‌സൺ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷന്‍മാരായ വി.കെ.അജിത, എന്‍.കെ.ഭാസ്‌കരന്‍, കെ.ഷിജു, നഗരസഭാംഗം എം.സുരേന്ദ്രന്‍, സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, സി.ഡി.എസ്. അധ്യക്ഷമാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു.
പടം. കൊയിലാണ്ടി: നഗരസഭയില്‍ പി.എം.എ.വൈ-ലൈഫ് സമ്പൂര്‍ണ്ണ ഭവന സുരക്ഷ പദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച 555 വീടുകളുടെ താക്കോല്‍ദാനം നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ നിര്‍വ്വഹിക്കുന്നു

