പിഎസ്സി പരീക്ഷാ തട്ടിപ്പ്; പോലീസുകാരന് സസ്പെന്ഷന്

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസില പ്രതിയായ പോലീസുകാരന് ഗോകുലിന സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ ഇന്ന് രാവിലെ തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
മുഷ്ടി ഉപയോഗിച്ചല്ല, ബുദ്ധി ഉപയോഗിച്ചാണ് പൊലീസ് മികവു കാണിക്കേണ്ടത്: മുഖ്യമന്ത്രി

അതിനിടെ, ഗോകുലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്കി. കേസില്‍ എഫ്ഐആറിലെ അഞ്ചാം പ്രതിയാണ് ഗോകുല്‍. ഇയാളെ ഈ മാസം 16 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

പേരൂര്‍ക്കട എസ്എപി ക്യാമ്ബിലെ പോലീസുകാരനായ ഗോകുല്‍ കല്ലറ സ്വദേശിയാണ്. കേസിലെ പ്രതികളിലൊരാളായ പ്രണവിന് സന്ദേശങ്ങള്‍ അയച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷ നടക്കുന്നതിനിടെ തുടര്‍ച്ചയായി സന്ദേശം അയച്ചു. പ്രണവിന്റെ സുഹൃത്തായ ഗോകുല്‍ 2017ലാണ് ജോലിയില്‍ പ്രവേശിച്ചത്.

