പിഷാരികാവ് ദേവസ്വം അയ്യപ്പസേവാകേന്ദ്രത്തിന്റെ സേവന പ്രവർത്തനം സമാപനച്ചടങ്ങ് കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം 62 ദിവസങ്ങളിലായി നടത്തിവന്ന അയ്യപ്പസേവാകേന്ദ്രത്തിന്റെ സേവന പ്രവർത്തനം സമാപിച്ചു. സമാപനച്ചടങ്ങ് കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ചെയര്മാന് ഇളയിടത്ത് ബാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ഇ.ആര്. ഉണ്ണികൃഷ്ണന് നായര്‍, ഉണ്ണികൃഷ്ണന് മരളൂര്‍, കെ.പി. നിഷാദ്, ടി.ടി. നാരായണന്, മുണ്ടയ്ക്കല്‍ സുകുമാരന്‍ നായര്‍, എക്സി. ഓഫീസര്‍ യു.വി. കുമാരന്, വി.പി. ഭാസ്കരന്, വി.കെ. അശോകന്, ഓട്ടൂര്‍ ജയപ്രകാശ്, പി.കെ. പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. രാവിലെ ശബരിമല മുന്‍ മേല്‍ശാന്തി പെരികമന ശങ്കരനാരായണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു.
