പിഷാരികാവ് ക്ഷേത്രത്തിൽ കലശതറ സമർപ്പണം നടത്തി
കൊയിലാണ്ടി: പെരളം മണികണ്ഠൻ ജ്യോത്സ്യൻ നടത്തിയ സ്വർണ്ണ പ്രശ്ന വിധി പ്രകാരം പിഷാരികാവിൽ നിർമ്മിച്ച തണ്ടാൻമാർക്കുള്ള കലശതറയുടെ സമർപ്പണം കൊടിയേറ്റത്തിനു ശേഷം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് ബാലകൃഷ്ണൻ നായർ സമർപ്പണം നടത്തി. ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ പി. ബാലൻ , പുനത്തിൽ നാരായണൻകുട്ടി നായർ, മുണ്ടയ്ക്കൽ സുകുമാരൻ നായർ, എക്സിക്യൂട്ടീവ് ഓഫിസർ യു. വി. കുമാരൻ, ഉണ്ണികൃഷ്ണൻ മരളൂർ, കെ.പി. നിഷാദ്, ടി.ടി. നാരായണൻ, ഇ.എസ്. ശ്രീകുമാർ ,ഇ. പ്രശാന്ത്, ദാസൂട്ടി, ഷിജു, രാജേഷ്, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
