പിഷാരികാവില്‍ ഔഷധക്കഞ്ഞി വിതരണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ കര്‍ക്കിടക മാസം എല്ലാ ദിവസങ്ങളിലും ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നു. കാലത്ത് 7.30 മുതല്‍ 8.30 വരെ വഴിപാട് കൗണ്ടറിന് സമീപം ഇതിനായി സൗകര്യങ്ങളേര്‍പ്പെടുത്തി. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പി.നാരായണന്‍ കുട്ടി നായര്‍ ഔഷധക്കഞ്ഞി ഭക്തജനങ്ങള്‍ക്ക് നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു.
എക്‌സി. ഓഫീസര്‍ യു.വി. കുമാരന്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ പി.കെ. ബാലകൃഷ്ണന്‍, പ്രമോദ് തുന്നോത്ത്, ടി.കെ. രാജേഷ്, ജീവനക്കാരായ വി.കെ. അശോകന്‍, കെ. ഉണ്ണികൃഷ്ണന്‍, ആനന്ദ് ഗോപാലകൃഷ്ണന്‍, സുരേഷ്, കെ.കെ. രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
