പിതൃബലിയ്ക്ക് ആയിരങ്ങൾ പങ്കെടുത്തു

കൊയിലാണ്ടി: കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനായി നിരവധിപേര്‍ വിവിധ കേന്ദ്രങ്ങളിലെത്തി. കടലിനോട് ചേര്‍ന്നുള്ള മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. അതിരാവിലെ മുതല്‍ വന്‍തിരക്കാണിവിടെ ഉണ്ടായത്.
ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ എരോത്ത് ഭാസ്‌കരന്‍, പാരമ്പര്യ ട്രസ്റ്റി ഗോപാലകൃഷ്ണന്‍ നമ്പീശന്‍, ശങ്കരനാരായണന്‍ നമ്പീശന്‍, മണികണ്ഠന്‍, വേണുനായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബലിയിടാനെത്തിയവരുടെ വാഹനപ്പെരുപ്പംമൂലം ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

കണയങ്കോട് കുട്ടോത്ത് സത്യനാരായണക്ഷേത്രത്തിലും നൂറുകണക്കിനാളുകളാണ് ബലിതര്‍പ്പണത്തിനെത്തിയത്. പുലർച്ചെ 1 മണിക്ക് ആരംഭിച്ച ചടങ്ങുകൾ 12 മണിവരെ നീണ്ടുനിന്നു. ബലിതര്‍പ്പണത്തിന് സുഖലാലന്‍ ശാന്തി നേതൃത്വംനല്‍കി.

തന്ത്രി കക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമം, ഭഗവതിസേവ, തിലഹോമം എന്നിവയും ഉണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ അത്തോളി പോലീസും വൈദ്യസഹായത്തിന് മലബാര്‍ മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് യൂണിറ്റും ഉണ്ടായിരുന്നു.

