KOYILANDY DIARY.COM

The Perfect News Portal

പിക്കപ്പ് വാനിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ കാറിനു പിറകിൽ ഇടിച്ച പിക്കപ്പ് വാനിൽ ബൈക്ക് ഇടിച്ച് യാത്രക്കാരൻ മരിച്ചു. കൊയിലാണ്ടി മണമൽ സ്വദേശി കുനിയിൽ ഭാസ്കരന്റെ (വാസു)യും, റിട്ട: താലൂക്ക് ഓഫീസ് ജീവനക്കാരി തങ്കത്തിന്റെയും മകൻ അശ്വിൻ (20) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെ ചേമഞ്ചേരി പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളെജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ തല തകർന്നതായി ദൃക് സാക്ഷികൾ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *