പാമ്പുരുത്തി റീപോളിംഗ്; കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി വേണമെന്ന് കെ.സുധാകരന്

കണ്ണൂര്‍: പാമ്പുരുത്തിയില്‍ റീപോളിംഗ് നടക്കുന്ന ബൂത്തിലേക്ക് രാഷ്ട്രീയ ചായ്വുള്ള ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്. ഇക്കാര്യമാവശ്യപ്പെട്ട് സുധാകരന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു.
കള്ളവോട്ട് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്.

