KOYILANDY DIARY.COM

The Perfect News Portal

പാസ്റ്ററല്ല ബാധിച്ച്‌ ആലപ്പുഴ ജില്ലയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ആലപ്പുഴ: ബാക്ടീരിയല്‍ രോഗമായ പാസ്റ്ററല്ല ബാധിച്ച്‌ ആലപ്പുഴ ജില്ലയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പ്രതിരോധിക്കാനാകാതെ മൃഗസംരക്ഷണ വകുപ്പ്. താറാവ് വാക്‌സിനോ മരുന്നോ വിതരണം ചെയ്യുന്നില്ല. പകരം രോഗം വന്ന താറാവുകള്‍ക്ക് മരുന്ന് കൊടുക്കുന്നതിനെപ്പറ്റി കര്‍ഷകരെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് നിര്‍ദേശം.

അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ രണ്ട് ദിവസത്തിനകം പതിനായിരത്തിലധികം താറാവുകള്‍ ചത്തു. മറ്റ് സ്ഥലങ്ങളിലും സമാന സ്ഥിതിയാണ്. അറ്റാക്ക് എന്ന് കര്‍ഷകര്‍ പറയുന്ന പാസ്റ്ററല്ല രോഗമാണ് താറാവുകളുടെ കൂട്ടമരണത്തിന് കാരണമായത്. ബാക്ടീരിയ ബാധയെ തുടര്‍ന്നുണ്ടാകുന്ന ഈ രോഗത്തിന് വാക്‌സിന്‍ ഫലപ്രദമാണ്.

എന്നാല്‍, നിലവില്‍ ജില്ലയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും ലഭ്യമല്ലെന്നാണറിയുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരം പാങ്ങോടുള്ള ലാബില്‍നിന്ന് ജില്ലയിലേക്ക് രണ്ടുലക്ഷം ഡോസ് വാക്‌സിന്‍ അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇത് ആലപ്പുഴയിലെ ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍പ്രോജക്‌ട് ഓഫീസില്‍ എത്തിക്കുമെന്നാണ് അറിയുന്നത്.

Advertisements

തുടര്‍ന്ന് മൃഗാശുപത്രികളിലേക്ക് വിതരണം ചെയ്യും. അപ്പോഴേക്കും താറാവുകള്‍ വന്‍തോതില്‍ ചത്തൊടുങ്ങും. ചെറുതന ആനാരി താനക്കണ്ടത്തില്‍ ദേവരാജന്റെ 5000 ല്‍ അധികം താറാവിന്‍ കുഞ്ഞുങ്ങള്‍ ചത്തു. ഇയാള്‍ ചത്ത താറാവുകളുമായെത്തി വ്യാഴാഴ്ച ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *