പാലിയേറ്റീവ് കെയറിലെ രോഗികള്‍ക്ക് അരിയും ഭക്ഷ്യധാന്യങ്ങളും നല്‍കി

പേരാമ്പ്ര: കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ നരസിംഹ ജയന്തിയോടനുബന്ധിച്ച് ദയ പാലിയേറ്റീവ് കെയറിലെ രോഗികള്‍ക്ക് അരിയും ഭക്ഷ്യധാന്യങ്ങളും നല്‍കി. ക്ഷേത്രസന്നിധിയില്‍ നടന്ന പരിപാടിയില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശ്രീലേഷ് കുമാര്‍ പാലിയേറ്റീവ് കെയര്‍ സെക്രട്ടറി സുരേഷ് പാലോട്ടിന് സാധനങ്ങള്‍ കൈമാറി. എം.എം. സതീഷ് കുമാര്‍, ഇ.പി. കുഞ്ഞബ്ദുള്ള, പി. ചന്ദ്രന്‍, കെ.ടി.കെ. ചന്ദ്രന്‍, ടി.പി. രാധാകൃഷ്ണന്‍, ആര്‍. വസന്ത എന്നിവര്‍ സംസാരിച്ചു.
