പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിക്കൂട്ടായ്മയായ സ്പര്‍ശം പ്രവര്‍ത്തകരെ അനുമോദിച്ചു

മുക്കം: ഗ്രെയ്സ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിക്കൂട്ടായ്മയായ സ്പര്‍ശം പ്രവര്‍ത്തകരെ കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് ആദരിച്ചു. വിദ്യാര്‍ഥികളെ രോഗീപരിചരണം, രോഗീസംഗമം, വിഭവ സമാഹരണം, ഹോംകെയര്‍ തുടങ്ങിയവയില്‍ പങ്കെടുപ്പിച്ച് മാതൃകാപരമായ സേവനം ചെയ്യുന്നത് മുന്‍നിര്‍ത്തിയാണ് അനുമോദനം.
യൂണിറ്റ് പ്രസിഡന്റ് കെ.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. സ്പര്‍ശം സെക്രട്ടറി സുഫൈദ് സുലൈമാന്‍, ഉപദേശക സമിതിയംഗം ഫഹീം സി.കെ. എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. എം.കെ. സിദ്ദീഖ്, ബക്കര്‍ കളര്‍ ബലൂണ്‍, ഗണേഷ് കമ്മത്ത്, വര്‍ണം മജീദ്, അബ്ദു ഉടയാട, സലാം കൊളപ്പുറത്ത്, കെ.കെ. ആലിഹസന്, ഒ. ശരീഫുദ്ദീന്‍, സി.കെ. മുഹമ്മദ്, നാസര്‍ സുവര്‍ണ എന്നിവര്‍ സംസാരിച്ചു.

