KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് സ്വദേശികളായ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശികളായ രഞ്ജിത് (22), ഐശ്വര്യ (19) എന്നിവരാണ് മരിച്ചത്. ഇരുവരും കഞ്ചിക്കോട് അഹല്യ എഞ്ചിനീയറിംഗ് കൊളെജിലെ വിദ്യാര്‍ഥികളാണ്. ഇവര്‍ കമിതാക്കളാണെന്ന തരത്തിലും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല. പത്തനംതിട്ടയിലെ കോന്നിയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തിന് പിന്നാലെ സമാനമായ ഒട്ടേറെ സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിച്ചിരുന്നു. കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥികള്‍ പാലക്കാട് സ്വദേശികളാണ്.

Share news