പാലക്കാട് നഗരത്തില്‍ മുന്നുനില കെട്ടിടം തകര്‍ന്ന് വീണു

പാലക്കാട്: പാലക്കാട് നഗരത്തില്‍ മുന്നുനില കെട്ടിടം തകര്‍ന്ന് വീണു. ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. ഉച്ചയോടെയാണ് അപകടം. മൊബൈല്‍ ബസ്‌സ്‌റ്റാന്‍റിനടുത്തുള്ള സരോവരം എന്ന പഴയകെട്ടിടമാണ് തകര്‍ന്നത്. എത്രപേര്‍ ഉള്ളില്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന് വ്യക്‌തമല്ല.ആറുപേരെ പുറത്തെടുത്തു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മൊബൈല്‍ കടകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ മുകളിലെ രണ്ട് നിലകളാണ് തകര്‍ന്നത്. മുകളിലെ നിലയില്‍ ഒരുലോഡ്‌ജു പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗമാണ് ഇടിഞ്ഞുവീണത്. പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടങ്ങി. അറ്റകുറ്റപണിക്കിടെയാണ് അപകടമെന്നുപറയുന്നു.

