പാലക്കാട്ട് ക്ഷേത്രക്കുളത്തില്‍ സുരക്ഷ ജീവനക്കാരന്‍റെ മൃതദേഹം

പാലക്കാട്: മണപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുത്തൂര്‍ സ്വദേശി ഗോപാലനാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. പ്രാഥമിക പരിശോധനയില്‍ ജീവനൊടുക്കിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. വിശദമായ അന്വേഷണം തുടരുകയാണ്.

